03:54am 14 November 2026
NEWS
പുസ്തക പ്രകാശനം - 'പ്രണയച്ചോപ്പ്'
11/03/2026  10:39 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പുസ്തക പ്രകാശനം - പ്രണയച്ചോപ്പ്

 
           
മഹാരാജാസ് കോളേജിലെ ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.റീനാകുമാരിയുടെ രണ്ടാമത്തെ കവിതാ സമാഹാരമായ 'പ്രണയച്ചോപ്പ് 'എന്ന പുസ്തക പ്രകാശനം മഹാരാജാസ്  കോളേജിലെ ജി. എൻ. ആർ ഹാളിൽ വച്ച് നടന്നു. പ്രശസ്ത ചലച്ചിത്ര നടനും, എഴുത്തുകാരനും, സംവിധായകനുമായ ശ്രീ .കെ. മധുപാൽ പുസ്തക പ്രകാശനം ചെയ്തു. ഡോ. എൻ.ജെ. നന്ദിനി പുസ്തകം ഏറ്റുവാങ്ങി. പരിപാടിയിൽ പ്രിൻസിപ്പൽ പ്രൊ. ഷജില ബീവി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്വാഗതം ശ്രീ.മുനീർ അഗ്രഗാമിയും , പ്രൊ. എം .എസ് . മുരളി, ഡോ. കെ. വനജ , ഡോ. പി .കെ ശ്രീകുമാർ, ഡോ. സജി ആർ കുറുപ്പ്, ശ്രീ. ജിനീഷ് പി. എ തുടങ്ങിയവർ ആശംസകൾ നേർന്നു. ഡോ.റീനാകുമാരി നന്ദിയും രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img